അമ്മക്കുളിർ


അമ്മമാരുടെ സ്നേഹം നമ്മെ പൊതിഞ്ഞുപിടിക്കുന്ന വലിയൊരു തണലും കുളിരുമാണു . ഇക്കാലത്തിനിടയ്ക്ക് എന്റെ അദ്ധ്യാപികമാർ , അമ്മയുടെ സഹപ്രവർത്തകർ ,,അടുത്ത വീട്ടിലെ അമ്മമാർ ,കൂട്ടുകാരുടെ അമ്മമാർ അങ്ങനെ കുറെ നല്ല അമ്മക്കുളിർത്തെന്നൽ എന്നെ ചേർത്ത് പുണർന്നിട്ടുണ്ട് , പുണരാറുണ്ട്....
മോളേ.... എന്ന് ദൂരേന്നൊരു വിളി ഒരു സുഖമാണു.ശീതളിമയാണു .   
ഈ അടുത്ത് എന്റെ അമ്മക്കൂട്ടിലേക്ക് പുതിയൊരമ്മയേയും കിട്ടി .
 മലയാളത്തിലെ പ്രശസ്ത കഥാകാരി ശ്രീമതി പ്രിയ എ എസ് ന്റെ അമ്മ .ആനന്ദവല്ലി ടീച്ചർ എന്ന അമ്മ .

യാദൃശ്ചികമായിരുന്നു ആ കൂടിക്കാഴ്ച്ച . പ്രിയേച്ചിയെ വായിച്ച് അറിയും , എന്റെ പുസ്തകപ്രകാശന  പ്രോഗ്രാം നടക്കുന്ന വേളയിൽ ചേച്ചി അത്ര ആരോഗ്യവതിയായിട്ടില്ല എന്നുമറിഞ്ഞു. പങ്കെടുപ്പിക്കാനോ കാണാനോ കഴിഞ്ഞില്ലാ .അടുത്ത സുഹൃത്തുക്കൾ ഷൈനിയും ദാമോദറുമൊക്കെ പ്രിയേച്ചിക്കും അമ്മയ്ക്കും ഉറ്റവർ തന്നെ .



ആ വഴിക്ക് അമ്മ എന്നെ കേട്ടിരുന്നെങ്കിലും മാർച്ച് 8 വനിതാ ദിനത്തിൽ  ആകാശവാണിയിൽ എന്റെ വോയ്സ് ക്ലിപ്പിങ് കേട്ടപ്പോൾ അമ്മ ഷൈനി അക്ഷരത്തിന്റെടുത്ത് നിന്ന് നമ്പർ വാങ്ങി വിളിച്ചു .സംസാരിച്ചിരുന്നു .
വായിക്കുമെന്ന് അറിഞ്ഞപ്പോൾ വളരെ ഇഷ്ടമായി . വരും പുസ്തകങ്ങൾ കൊണ്ടുതരാം എന്നൊക്കെ പറഞ്ഞിരുന്നു .

വളരെ അപ്രതീക്ഷിതമായ് ഈ ആഗസ്ത് 1 നു മഞ്ജു ഉണ്ണി ഒരുമിച്ച് പ്രിയേച്ചിയും അമ്മയും വന്നപ്പോ ഞാൻ അമ്പരന്നുപോയി .കൂടാതെ 2 ബിഗ്ഷോപ്പർ നിറയെ അത്രയും പുത്തൻ പുസ്തകങ്ങൾ ഒരുമിച്ച്  കണ്ടപ്പോ സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റാത്തതായി . വലിയ പുസ്തകങ്ങൾ വായിക്കാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കി ഒരു ബുക് സ്റ്റാൻഡറും കൂടെ തന്നപ്പോൾ....എനിക്കു വയ്യാ ....!!

അതോടെ 400 പേജോളം വരുന്ന  എ പി ജെ യുടെ പ്രഭാഷണ പരമ്പര ഞാൻ ഗുസ്തിപിടിച്ചു നേരത്തെ മടക്കിവച്ചതിനു  ഒരുതീരുമാനമായി .

അതിനൊക്കെ പിന്നിൽ അമ്മ മാത്രം അല്ലാ നമ്മുടെ കുഞ്ഞുണ്ണീം , അമ്മയുടെ മോൻ ദീപു എന്നു വിളിക്കുന്ന ,  കൊടുങ്ങല്ലൂരും കൊച്ചിയിലുമൊക്കെ മജിസ്റ്റേറ്റ് ആയിരുന്ന വലിയൊരു വായനക്കാരൻ കൂടിയായ  ശ്രീ സുദീപ് സറും ഉണ്ടായിരുന്നു. . ആ പുസ്തകങ്ങളൊക്കെ എനിക്കുവേണ്ടി തിരഞ്ഞെടുത്തവ തന്നെ ആയിരുന്നു !
എന്നാൽ ഇതിനൊക്കെ മുൻപ് എന്നെക്കണ്ടിട്ടല്ലെങ്കിലും , എന്റെ ആദ്യ പുസ്തകം വായിച്ച്   നല്ലൊരു ആസ്വാദനക്കുറിപ്പ് എഴുതി അയച്ചുതന്ന സ്നേഹസമ്പന്നനായ
 പ്രിയേച്ചിയുടെ അച്ഛൻ സദാശിവൻ സാറും , അങ്ങനെ പൂർണ്ണമായും ഒരു കുടുംബത്തിന്റെ   സ്നേഹത്തലോടൽ,ഏറ്റുവാങ്ങാൻ കഴിഞ്ഞ സന്തോഷവും ചാരിതാർത്ഥ്യവും  പറഞ്ഞറിയിക്കാൻ കഴിയുന്നില്ലാ

 അമ്മേ ....ഒരുപാട് പുണ്യം ! നന്മകൾ !

എന്റെ പ്രിയ കൂട്ടുകാരേ....

പലപ്പോഴായി വന്നിട്ടുള്ള  നിങ്ങളുടെയൊക്കെ ഫോട്ടോകൾ പ്രത്യേകിച്ച് , പരസ്യമാക്കരുത് എന്നുപറഞ്ഞു എടുത്തിട്ടുള്ള ഞാനൊരുമിച്ചുള്ള  സെൽഫികൾ ,
ഒന്നും ഞാൻ കളഞ്ഞിട്ടില്ലാ..... നിങ്ങളെയെല്ലാം വിസ്മയിപ്പിച്ചുകൊണ്ട് ഒരുപരമ്പരയായി ഞാനവയെല്ലാം പുറത്തുവിട്ടുകൊള്ളാം ... അതിന്റെ പേരിൽ എന്നോട് അനിഷ്ടം തോന്നിയിട്ടുള്ളവരോടും ...മാപ്പ് ! എനിക്കിത്തിരിക്കൂടി ധൈര്യം വച്ചോട്ടെ ! ഞാനവ തീർച്ചയായും പുറത്തുവിട്ടുകൊള്ളാം....

സ്നേഹപൂർവ്വം സ്നേഹിത
മായ ബാലകൃഷ്ണൻ

Comments

Popular posts from this blog

രാധ മീരാ പുസ്തകത്തെക്കുറിച്ച്

അമ്മയുടെ കവിതകൾ" ( കവിത സുനിൽ& അജിത)

തനൂജ ഭട്ടതിരി