സംഘടിതയിൽ
ആദരവുകൾ :- അകവും പൊരുളും .
********************
( മായ ബാലകൃഷ്ണൻ )
********************
( മായ ബാലകൃഷ്ണൻ )
2020 ജനുവരി 10 ന് അങ്കമാലി നഗരസഭ വികസനോത്സവത്തിന്റെ ഭാഗമായി
ഭിന്നശേഷികലോത്സവം ആയിരുന്നു . മുൻ എം പി യും നടനുമായ ശ്രീ ഇന്നസെന്റ് ഇൽ നിന്നും ലോകപഞ്ചഗുസ്തി ചാമ്പ്യൻ ശ്രീ ജോബി മാത്യുവിനൊപ്പം ഞാനും ആ ആദരവ് ഏറ്റുവാങ്ങി .
നിറയേ ആദരവുകൾ വാങ്ങിക്കൂട്ടാൻ എന്നുമിങ്ങനെ പോകുന്നതെന്തിനെന്ന് ഇടയ്ക്കിടെ ഞാനും ചിന്തിക്കാറുണ്ട് . സാധാരണരീതിയിൽ എന്നെ കൂട്ടിക്കൊണ്ടുപോകാറുള്ള ചേട്ടൻ അതൃപ്തിയൊന്നും പറയാറില്ല . അങ്ങനെയുള്ള ചേട്ടന്റെ സമ്മതം ഞാനും തുടരും . പൊതുവേ ഇങ്ങനെയൊരു സഹോദരി ഉള്ള കാര്യം ചേട്ടൻ സുഹൃത്തുക്കളിൽ നിന്നൊന്നും മറച്ചുവച്ചിട്ടില്ലാ . അവരൊക്കെ എന്നെ അറിയും . ചേട്ടന്റെ നിയമ പഠനകാലംതൊട്ടേ ഞാൻ രോഗിയായി പിന്നെപ്പിന്നെ മുഴുവൻ സമയവും മുറിക്കുള്ളിൽ കട്ടിലിൽത്തന്നെ ഒതുങ്ങിപ്പോയതാണ് .
ഇതിനകം എന്റെ നാടും നഗരസഭയും ഉൾപ്പെടെ വിവിധ കലാ സാംസ്കാരിക കേന്ദ്രങ്ങളും പ്രസ്ഥാനങ്ങളും നിരവധി പരിപാടികളിൽ വച്ച് എന്നെ ആദരിച്ചിട്ടുണ്ട് . ഇങ്ങനെ ആദരവുകൾ സ്വീകരിക്കുന്നതിൽ വല്ല പ്രസക്തിയുമുണ്ടോ .... അതേക്കുറിച്ച് ഇരുത്തി ചിന്തിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ എനിക്ക് വെളിപ്പെട്ടു . ഈ ലോകത്തിൽ എനിക്കെന്തു പ്രസക്തി എന്ന് നിസ്സംഗയായി ചിന്തിച്ചിരുന്ന നാളുകൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് . ഇന്നുള്ള ഞാനല്ല ഏകദേശം എട്ടോ പത്തോ വർഷം മുൻപുണ്ടായിരുന്ന ഞാൻ . ഒരു കിടപ്പുരോഗിയാണെന്ന് തുറന്നുപറയാൻ എനിക്കിന്ന് മടിയില്ല .
പുറംലോകം കാണാതെ മച്ചിന്റെ പന്തികൾ എണ്ണി നാറാണത്ത് ഭ്രാന്തനെപ്പോലെ എത്രയോ രാപകലുകൾ ഇരുട്ടി വെളുപ്പിച്ചിരുന്നു . വീൽച്ചെയറിലും കസേരയിലും ഇരിക്കുന്ന ഫോട്ടോകളിലൂടെയാവും ഇന്ന് അധികംപേരും എന്നെ കണ്ടറിയുന്നത് . എന്നെ മുറിയിൽ വന്നുകണ്ടിട്ടുള്ളവർക്കറിയാം നിജസ്ഥിതി . അതെന്തുമാവട്ടെ .

മുൻകാലങ്ങളിൽ എന്റെ ഈ പേക്കോലം പിടിച്ച രൂപം മറ്റുള്ളവർ കാണുന്നതോ അറിയുന്നതുപോലും വളരെ വിഷമിപ്പിച്ചിരുന്നു . വല്ലാത്തൊരു അപകർഷതാബോധം അലട്ടിയിരുന്നു . കാണുന്നവരുടെമുന്നിൽ ഒരു നോക്കുകുത്തിയെപോലെ . അതുകൊണ്ട് യാതൊരുകാരണവശാലും പുറംലോകം കാണാൻ ഞാനിഷ്ടപ്പെട്ടിരുന്നില്ല . എന്നാൽ ഇവൾ ഇങ്ങനെയൊന്നുമായിരുന്നില്ല എന്ന് മുൻപരിചയം ഉള്ള ,ഒരുമിച്ചു പഠിച്ച സുഹൃത്തുക്കളോ, അയൽക്കാരോ ,ബന്ധുക്കളോ എങ്കിൽ ഇക്കാര്യത്തിൽ തെല്ല് ആശ്വാസമാണുണ്ടായിരുന്നത് . ചലന സംബന്ധമായ അസുഖത്തെ തുടർന്ന് പ്രീഡിഗ്രി പഠനകാലം മുതൽ ഞാൻ സമൂഹത്തിൽനിന്നും വേർപെട്ട് പോന്നതാണ് .
വർഷങ്ങൾ 30 കഴിയുന്നു .
വർഷങ്ങൾ 30 കഴിയുന്നു .
ഏതാനും വർഷംമുൻപ് നവസാങ്കേതിക വിദ്യ കൈവശത്താക്കാനും എഴുത്തിലേക്ക് സജീവമായി കടന്നുവരാനും തുടങ്ങിയതോടെയാണ് പതിയേ എന്നിലെ മറനീങ്ങിയത് . അക്ഷരവെളിച്ചം പകർന്നുതന്ന വാതിൽപ്പഴുതിലൂടെ സൗഹൃദകരങ്ങൾ നീണ്ടു . ഒരർത്ഥത്തിൽ എല്ലാവരും ഒറ്റയാണ് . വരുന്നതും പോവുന്നതും എല്ലാം നാം ഒറ്റയ്ക്കാണ് . എന്നാൽ ആരെങ്കിലുമൊക്കെ ചുറ്റും ഉണ്ടെന്ന ബോധ്യമാണ് നമ്മെ ഒറ്റപ്പെടൽ ഇല്ലാതെ സമൂഹത്തിൽ ചേർത്തു നിറുത്തുന്നത് . അതോടെ ആത്മവിശ്വാസവും ആർജ്ജവവും വർദ്ധിച്ചു . എഴുത്തുകൾ ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വന്നുതുടങ്ങിയതോടെ പുറത്തേക്കുള്ള വാതിലുകളും തുറന്നു . എന്റെ രണ്ട് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു . ഒരു പരിധിവരെ എന്റെ അവസ്ഥയെ മറികടക്കാൻ അതെന്നെ സഹായിച്ചു . എന്നിരിക്കിലും ശരീരത്തെപ്രതി എന്നെ ഗ്രസിച്ചിരുന്ന അപകർഷത വിട്ടുമാറാതെയുണ്ടായിരുന്നു .
എന്നാൽ ഫേസ്‌ബുക്കിലൂടെ സമാന അവസ്ഥയിൽ വീൽച്ചെയറിൽ ഇരിക്കുന്നവരെ പരിചയപ്പെടാൻ കഴിഞ്ഞതും ,അവർ ഫേസ്ബുക്കിലൂടെയും മറ്റും സ്വന്തം ഫോട്ടോ ഷെയർ ചെയ്യുന്നതും കണ്ടപ്പോൾ ഞാൻ കൂടുതൽ കൂടുതൽ സ്വാതന്ത്രയായപോലെ തോന്നി . അവിടംതൊട്ടു ഞാൻ
എന്റെ അവസ്ഥയെ മറികടക്കാൻ പഠിച്ചുകഴിഞ്ഞിരുന്നു .
ഇതുപോലൊരു മാനസിക സമ്മർദ്ദം ശാരീരിക പരിമിതികൾ ഉള്ള പലർക്കും ഉണ്ടാവാം . ഇത്തരം അപകർഷതാബോധം ! പ്രത്യേകിച്ചും ജീവിതത്തിന്റെ പാതിവഴിയിൽ സംഭവിച്ചു പോകുന്നതെങ്കിൽ അതിനെ മറികടക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ് ....
വിവിധയിനം ശാരീരിക പരിമിതികൾ നേരിടുന്നവരൊക്കെ ഇത്തരം പ്രതിസന്ധികളെ നേരിടുന്നവരാകും . ഇങ്ങനെയൊരു മകൾ മകൻ , അല്ലെങ്കിൽ സഹോദരൻ ,സഹോദരി ഉണ്ടെങ്കിൽ കുടുംബം , നാട്ടുകാർ ചുറ്റുവട്ടം നമ്മളെ എങ്ങനെ നോക്കിക്കാണും , അവജ്ഞയാണോ, ഇകഴ്ത്തി പറയില്ലേ , എന്നിങ്ങനെ മറ്റുള്ളവരിൽ നിന്നും രക്ഷപ്പെടാൻ , ഒളിച്ചോടാൻ നമ്മൾ ഇവരെ ഒളിപ്പിച്ചുവയ്ക്കാൻ ശ്രമിക്കുന്നവരില്ലേ . കുടുംബാംഗങ്ങൾക്കുണ്ടാവുന്ന ഇത്തരം അപകർഷതകൊണ്ട് കുടുംബത്തിലോ , നാട്ടിലോ പൊതുചടങ്ങുകൾക്കോ , ഒരുമിച്ചുള്ള യാത്രകളിലോ നമ്മൾ അവരെ കൊണ്ടുപോയെന്നു വരില്ല . അവർ പൊതുസമൂഹത്തിന്റെ ഭാഗം അല്ലാതാവുന്ന അവസ്ഥ . സന്തോഷം എന്തെന്നോ
സ്നേഹം എന്തെന്നോ അറിയാൻ അർഹരല്ലാതാവുന്നോ.....
കാലം മാറി . മാറ്റങ്ങൾ വന്നിട്ടുണ്ട് . എങ്കിലും ഒരുപരിധിവരെ ഇതൊക്കെ വിദ്യാഭ്യാസം ഉള്ളവരുടെയും മാന്യരെന്ന് നമ്മൾ കരുതുന്നവരിലും സാധാരണക്കാരുടെയിലും ഇന്നും ഉണ്ട് . അവിടെയാണ് മാറ്റങ്ങൾ വരേണ്ടത് . സമൂഹത്തിന്റെയും വ്യക്തികളുടെയും കാഴ്ച്ചപ്പാടിൽ മാറ്റംവരണം .
എന്നാൽ ഇതുപോലൊരു വ്യക്തിയെ അധികാര ശ്രേണിയിൽ ഉള്ളവർ അംഗീകരിക്കുന്നു , അവരുടെ പരിശ്രമങ്ങൾക്ക് പ്രോത്സാഹനം നല്കുന്നു എന്നു വരികിലോ...! അത്തരം മാനസിക സംഘർഷങ്ങൾ അനുഭവിക്കുന്ന വ്യക്തിയിലും കുടുംബാംഗങ്ങളിലും അതുണ്ടാക്കുന്ന വെളിച്ചം , നേരിയതാവില്ല . എന്റെ കുട്ടിയെ ,അല്ലെങ്കിൽ എന്റെ സഹോദരന്റെ പരിമിതികൾ അത് ലോകം അംഗീകരിക്കുന്നതാണ് . അത്തരം പരിമിതികൾ പലരിലും ഉണ്ട് . അത് സാധാരണമാണ് . അങ്ങനെയുള്ളവർക്കും പല കാര്യങ്ങളും ചെയ്യാം . അവന്റെ / അവളുടെ കഴിവുകൾ , അതിനുള്ള പരിശ്രമങ്ങൾ ചെറുതല്ല , അതു വിലമതിക്കപ്പെടേണ്ടതാണ് . ആരെയുംപോലെ അവനെ നമ്മൾ ഒളിപ്പിച്ചുവയ്ക്കേണ്ടതല്ല . അവന്റെ കഴിവുകളെ കണ്ടെത്തി പുതിയ വഴികൾ തിരഞ്ഞെടുക്കാൻ അവനെ പ്രാപ്തനാക്കണം . വിദ്യാഭ്യാസം ചെയ്യിപ്പിക്കണം . ഏതെങ്കിലും വിദ്യ പഠിപ്പിച്ചെടുക്കണം . മാന്യമായി വസ്ത്രം ധരിപ്പിച്ചു നടത്താം . പൊതുയിടങ്ങൾ അവനും കൂടിയുള്ളതാണ് . ആഹ്ലാദങ്ങളും സന്തോഷങ്ങളും നിറവും പൊലിമയുമൊക്കെ അവനുംകൂടി ഉള്ളതാണ് . അവനൊരു സാധാരണവ്യക്തിയാണ് . ഈ ലോക സന്തോഷങ്ങൾ കാണാനും അറിയാനും അവനും യോഗ്യനാണ് . അത് അവനിലെ ആത്മാഭിമാനവും ആത്മവിശ്വാസവും വർദ്ധിപ്പിക്കുകയേയുള്ളൂ .
ഇതുപോലെ വഴിമാറ്റിയൊരു ചിന്തയ്ക്ക് ഇത്തരം ചടങ്ങുകളും ഞാനും കാരണമാവുന്നു എങ്കിൽ ഞാൻ ഓരോ വേദിയിൽ വരുന്നതും അത്തരം വ്യക്തികളിലും കുടുംബാംഗങ്ങളിലും ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും പുതുവെളിച്ചം നിറയ്ക്കാൻ കാരണമാകുന്നില്ലേ....?
സ്വന്തമായി വസ്ത്രം ധരിക്കാനോ , ഭക്ഷണം എടുത്തുകഴിക്കാനോ കഴിയാത്ത എന്നെ വാഹനത്തിൽ ഏറ്റി കയറ്റിയിറക്കി പുറത്തേക്ക് കൂട്ടിക്കൊണ്ടു വരിക എന്നത് ചേട്ടൻ ഏറ്റെടുക്കുന്ന സാഹസികതയാണ് . എങ്കിൽത്തന്നെയും ചേട്ടന്റെ കഷ്ടപ്പാടുകൾക്ക് അർത്ഥമുണ്ടാവുകയാണ് . ആദ്യം നമ്മെ പരിഗണിക്കേണ്ടത് നമ്മുടെ കുടുംബം ആയിരിക്കണം . ചേട്ടന്മാരെ അധികം ഭാരമേറ്റിക്കാൻ എനിക്കും വിഷമമുണ്ട് . പലപ്പോളും മനസ്സ് ആഗ്രഹിക്കുന്നയിടത്ത് എത്താൻ എന്റെ ആരോഗ്യവും അനുകൂലമായെന്നു വരില്ല . അതുകൊണ്ട് എല്ലാവരും ആഗ്രഹിക്കുന്നയിടത്തെല്ലാം എത്താൻ കഴിയാറുമില്ല .

ഉത്തരവാദപ്പെട്ട ഒരു സ്ഥാപനമോ , സമൂഹമോ അധികാര ശ്രേണിയിലുള്ളവരോ ഇതുപോലെ ആദരിക്കുമ്പോൾ അവർ വലിയൊരു സന്ദേശമാണു സമൂഹത്തിനു നൽകുന്നത് . കാരണം ഞാനൊരു സാധാരണ വ്യക്തിയെന്നതിലുപരി ഒരു പ്രത്യേക വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നയാളാണല്ലോ . മനസ്സ് തളരാത്തിടത്തോളം ഒരു വൈകല്യവും ആരേയും ബാധിക്കില്ല. എന്നിരിക്കിലും കാഴ്ച്ചകളും കേൾവിയും ചലനവുമെല്ലാം കട്ടെടുത്ത ജീവിതത്തോട് എന്നും ഒരു കരുതൽ/ പൊരുതൽ കാത്തുസൂക്ഷിക്കുന്നവരാണു ഭിന്നശേഷിക്കാരായിട്ടു ള്ളവർ . സമൂഹത്തിൽ അരികുപറ്റി ജീവിക്കുന്നവർ ! സ്വന്തം കുടുംബത്തെമാത്രം ആശ്രയിച്ചു കഴിയുന്നവരാണു . പലപ്പോളും ചുറ്റുപാടുകൾ അവരെ കണ്ടില്ലെന്ന് നടിക്കുന്നു . എന്നാൽ അത്തരം സാഹചര്യത്തിൽ , നിങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണു എന്ന് പറയാനുള്ള , ആർജ്ജവമായിട്ടാണു ഞാൻ ഈ ആദരിക്കൽ ചടങ്ങുകളെ കാണുന്നത് . എപ്പൊഴും മുകളിലുള്ളവരെ മാതൃകയാക്കുകയാണു സാമാന്യ ജനം ! അപ്പോൾ ഭരണതലത്തിൽ /അധികാരപ്പെട്ടവർ കാണിക്കുന്ന മാതൃക അത് സമൂഹത്തിനു നൽകുന്ന വലിയൊരു സന്ദേശമാണു ...
പലപ്പൊളും ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ, അവകാശങ്ങൾ ,എല്ലാം മടികൂടാതെ അവരിലേക്കെത്തിക്കാൻ , കുറച്ചൊക്കെ സമൂഹത്തിനും സാമാന്യ ജനങ്ങൾക്കുമാവാം . പിന്നിലേക്കല്ല , മുന്നിലേക്ക് എന്നുപറഞ്ഞു കൈപിടിച്ചുയർത്താൻ ,ഒപ്പം നിൽക്കാൻ , കൂടെ കൂട്ടാൻ , മുഖ്യധാരയിലേക്ക് കൂട്ടാൻ സമൂഹത്തിന്റെ ഭാഗമാക്കാൻ ആർക്കും ആവാം !
ഒരു കൈത്താങ്ങായി കടന്നുവരാം . അതു ഉയർന്ന കാഴ്ച്ചപ്പാട് / ഉയർന്ന സാംസ്കാരിക മൂല്യബോധം ആണു വെളിപ്പെടുത്തുന്നത് !

അതുകൊണ്ടുതന്നെ അക്ഷരദീപ്തിയിലെ ഒരു ചെറുതിരിയായ എന്നിലൂടെ സമൂഹത്തിനു നൽകുന്ന വെളിച്ചമായി ഞാനിതിനെ കാണുന്നു . ഒപ്പം ഇത്തരം ആദരവുകൾ ഞാൻ പ്രതിനിധാനം ചെയ്യുന്ന എല്ലാ ഭിന്നശേഷി / പാലിയേറ്റീവ് വിഭാഗത്തിൽ ഉൾപ്പെടുന്ന സഹോദരങ്ങൾക്കുമായി സമർപ്പിക്കുന്നതായി പ്രഖ്യാപിക്കാറുണ്ട് . അതു അവരിലെ ആത്മവിശ്വാസം ഉണർത്താൻ ഉപകരിക്കും എന്നാണ് പ്രതീക്ഷ .
സ്നേഹപൂർവ്വം
മായ ബാലകൃഷ്ണൻ
മായ ബാലകൃഷ്ണൻ

Comments
Post a Comment