ജിജോ രാജകുമാരി "അനാഥ ചുവരുകൾ" =================
ജിജോ രാജകുമാരി "അനാഥ ചുവരുകൾ" ================= വാക്കുകൾ കൊണ്ട് മായാജാലം തീർക്കാനറിഞ്ഞാൽ കവിതയ്ക്കും കഥകൾക്കുമിടയിലെ ദൈർഘ്യം കുറഞ്ഞിരിക്കും. ജിജോ രാജകുമാരിയുടെ മൂന്ന് പുസ്തകങ്ങളാണ് വായിക്കാനായത്! "അന്ന" എന്ന പ്രണയകവിതകൾ, തിളച്ചുതൂവുന്ന പ്രാർത്ഥനകൾ ലേഖനക്കുറിപ്പുകൾ! 'അനാഥ ചുവരുകൾ' എന്ന ചെറുചെറു കഥകൾ. കഥയും കവിതകളും ലേഖനക്കുറിപ്പുമായ് എട്ടോളം പുസ്തകങ്ങൾ സ്വന്തമായുണ്ട്. നിരവധി പുരസ്ക്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അതിൽ "അനാഥ ചുവരുകൾ" ആറ്റിക്കുറുക്കിയ വരികളിൽ ആശയങ്ങളെ ഗുപ്തമാക്കി ക്യാപ്സൂൾ പരുവത്തിലാക്കിയ കഥകളാണ് ഓരോന്നും! ഓരോന്നും വായിച്ചുതീരുമ്പോൾ ഒരു ചിരി വിടരാം, ചില പൊള്ളയായ സത്യങ്ങളാവാം! എന്ന തിരിച്ചറിയൽ, പ്രണയ നോവുകളാവാം, നിരാശകളാവാം! വാർദ്ധക്യത്തിന്റെ നൊമ്പരങ്ങളാവാം! ജീവിതത്തിൽനിന്നും കണ്ടെടുത്ത സംഭവങ്ങളെ ഇങ്ങനെ 63 കഥകളായി കോർത്തിരിക്കുന്നു ഈ പുസ്തകം! "തിളച്ചുതൂവുന്ന പ്രാർത്ഥനകൾ" നമ്മെ ഒന്നുണർത്താനും ചിന്തിപ്പിക്കാനുമുതകുന്ന വിഷയങ്ങളെ തേടിയെടുത്ത് ശുദ്ധമായ ഭാഷയിൽ ലഘുകുറിപ്പുകളായി എഴുതിയവയാണ്. "സ്നേഹം അകലെ അകലെ" എ...