Kavitha sunil
വായനാനുഭവം *നാലാം വിരലിൽ വിരിയുന്ന മായ* ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ മായയെ ഞാൻ അറിയുന്നത് 2018 ലാണ്. 2019 ൽ ഞാനും എൻ്റെ കൂട്ടുകാരിയും മായയുടെ വീട്ടിൽ പോവുകയും ചെയ്തു. അതിനെക്കുറിച്ച് അന്നൊരു കുറിപ്പും എഴുതിയിരുന്നു. മായയുടെ തന്നെ വാക്കുകളിൽ നിന്ന് ആ ജീവിതത്തെപ്പറ്റി ഏകദേശ രൂപവും കിട്ടിയിരുന്നു.എന്നാൽ " നാലാം വിരലിൽ വിരിയുന്ന മായ " എന്ന മായയുടെ ആത്മകഥ വായിച്ചപ്പോഴാണ് എന്താണ് മായ എന്ന് ശരിക്കും അറിയുന്നത്. ഞങ്ങളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മയിലെ സജീവ സാന്നിദ്ധ്യമാണ് മായ. എല്ലാ കുസൃതികളിലും, ചർച്ചകളിലും കൂടും .അഭിപ്രായം പറയും. അങ്ങനെ ഹൃദയം കൊണ്ട് ഒരു പാട് അടുത്തായി ഞങ്ങൾ. മായയുടെ വ്യക്തിത്വത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഘടകം സത്യസന്ധതയാണ്. അതു തന്നെയാണ് ഈ പുസ്തകത്തെ ഏറ്റവും ഹൃദയസ്പൃക്കാക്കുന്നതും. അതുപോലെ എടുത്തു പറയത്തക്ക മറ്റൊരു ഘടകം ഭാഷയാണ്.എത്ര സുന്ദരവും പ്രൗഢവുമാണത്. ഒരു വരിയിൽ പോലും ഒരു അസ്വാരസ്യം തോന്നാത്ത രീതിയിലുള്ള രചന. ഒറ്റയിരിപ്പിന് വായിച്ചു തീർക്കാൻ തോന്നും. അത്ര ഒഴുക്കാണ്. തൻ്റെ ജീവിതത്തെ മുൻനിർത്തി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട് മായ. ശാരീരിക ബുദ്ധിമുട്ട്...