ജി കവിതകൾ കാലഘട്ടത്തെ സ്പർശിക്കുന്നതെങ്ങനെ? 1901 ജൂൺ മൂന്നിനു എറണാകുളം ജില്ലയിൽ അങ്കമാലി നായത്തോട് ഗ്രാമത്തിൽ ജനിച്ച് 1978 ഫെബ്രുവരി 2 നു അന്തരിച്ച മഹാകവി ജി ശങ്കരക്കുറുപ്പ്. പ്രഗത്ഭനായ ഒരു അദ്ധ്യാപകൻ, ആകാശവാണി ഉദ്യോഗസ്ഥൻ, പ്രഭാഷകൻ, ഭാഷാപണ്ഡിതൻ വിവർത്തകൻ, എന്നിങ്ങനെ ബഹുമുഖ പ്രതിഭ 'വിശ്വദർശനം' വും ഓടക്കുഴലും ആണ് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ജ്ഞാനപീഠവും നേടിയ കൃതികൾ. ഒരു അദ്ധ്യാപകൻ കൂടിയായ അദ്ദേഹത്തിന്റെ കവിത ഈ കാലഘട്ടത്തെ എങ്ങനെ സ്പർശിക്കുന്നു, അല്ലെങ്കിൽ വിദ്യാർത്ഥി സമൂഹത്തിന് അതു നൽകുന്ന സന്ദേശം, എന്താണെന്ന് ഈ അവസരത്തിൽ സ്മരിക്കാം. ഇന്നു നാം നേരിടുന്ന വെല്ലുവിളി പരിസ്ഥിതിചൂഷണം, കാലാവസ്ഥാവ്യതിയാനം, പ്രളയം, തീക്കാറ്റ്, അടുത്ത തലമുറയ്ക്ക് ശുദ്ധജലം കിട്ടുമോ ശ്വസിക്കാൻ ശുദ്ധവായു കിട്ടുമോ, എന്നൊക്കെയുള്ള ആശങ്കകളാണ് നമുക്കുള്ളത്. എന്തിന്!? മണ്ണിനെ പെണ്ണിനെ വരെ ഒളിഞ്ഞാക്രമിക്കുന്നു. എല്ലാത്തിനും കാരണം മനുഷ്യന്റെ ദുര, അത്യാർത്തി, ഞാൻ ഞാനെന്ന ഭാവം. എല്ലാം എനിക്ക് വേണം വെട്ടിപ്പിടിക്കണം, അടക്കിവാഴണം എന്നുള്ള മനുഷ്യന്റെ സ്വാർത്...