അഭിലാഷ് മോഹൻ 8 A , Dr S D Anil kumar
അഭിലാഷ് മോഹൻ 8 A ( നോവൽ ) Dr അനിൽകുമാർ SD ============ പേരു കേൾക്കുന്ന മാത്രയിൽ ഇതൊരു ബാലനോവൽ എന്നു തോന്നാം! എന്നാൽ കാൻസറിനോട് അതിധീരമായി പൊരുതിജീവിച്ച ഒരു 12-13 കാരന്റെ കഥയാണു! നോവലിസ്റ്റ് ഒരു ഡോക്ടർ ആയതിനാൽ രോഗത്തിന്റെ അവസ്ഥകളും ചികിത്സകളുമൊക്കെ നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്! വെന്റിലേറ്റർ അവസ്ഥയിലെ ഭ്രമിപ്പിക്കുന്ന കാഴ്ച്ചകൾ അത്ഭുതപ്പെടുത്തുന്നു! വേദനകളും വിഹ്വലതകളും ആ കുഞ്ഞുപ്രായക്കാരന്റെ മനസ്സിൽ സൃഷ്ടിക്കുന്ന ചിന്തകൾ!, അതുപോലെ സ്നേഹവും സൗഹൃദാന്തരീക്ഷവുമില്ലാത്ത, കുടുംബത്തിലെ കുട്ടികളുടെ മാനസികവിഷമങ്ങളും അവ കുട്ടികളെ ബാധിക്കുന്നതും വായിക്കാം! എന്നാൽ ഈ കുട്ടിയുടെ ചിന്തകൾ, ദർശനങ്ങൾ , കാഴ്ച്ചപ്പാടുകൾ എല്ലാം നമ്മെ അതിശയിപ്പിച്ചേക്കും! പ്രായത്തിൽക്കവിഞ്ഞത് എന്ന് തോന്നി!! ഒരു പക്ഷേ എനിക്ക് ന്യൂ ജനറേഷൻസിനെ കൂടുതൽ അടുത്ത് പരിചയമില്ലാത്തതുകൊണ്ടാവാം... മരണാനന്തര ഭാഗങ്ങളൊക്കെ ആഴത്തിൽ സ്പർശിക്കുന്ന എഴുത്താണു! ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ പ്രേരിപ്പിക്കുന്ന ബുക്കാണു അഭിലാഷ് മോഹൻ 8 A . അഭിനന്ദനങ്ങൾ!. ഡോ:അനിൽകുമാർ , പ്രസാധകർ: ചിന്താ പബ്ലിഷേഴ്സ് വില : 160₹ Contact: 9947749740 സ്നേഹ...