മാതൃഭൂമി റിപ്പബ്ലിക് പതിപ്പ് ( കഥാപതിപ്പ് 2025 )
ഇത്തവണത്തെ( 2025 ജനുവരി) മാതൃഭൂമി റിപ്പബ്ലിക് പതിപ്പ് അന്യഭാഷ കഥകൾ കൊണ്ടു നിറഞ്ഞ ആഴ്ചപ്പതിപ്പ് (കഥാലോകം) വായിക്കേണ്ടതു ത. എന്തുകൊണ്ടും മികച്ച നിലവാരമുള്ള കഥകൾ! ഏതാണ് മികച്ചത് എന്ന് പറയാൻ കഴിയുന്നില്ല . എങ്കിലും ഓർമ്മിക്കുമ്പോൾ ഒരു കൊങ്കണി കഥയുണ്ട് . കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ നേടിയിട്ടുള്ള ദാമോദർ മൗസോയുടെ കഥ "മരണമെത്താത്തത് കൊണ്ട്" ചുട്ടുപൊള്ളുന്ന വേനൽ, ഭൂമിയുടെ പച്ചപ്പ് നഷ്ടപ്പെട്ട് കുളങ്ങളും തോടുകളും വറ്റി വെള്ളം കിട്ടാതെ വൃക്ഷങ്ങളും ജീവജാലങ്ങളും ചത്തും കരിഞ്ഞും ജീവിക്കുന്നു. അതിനിടയിൽ ഒരു പാവം പെൺപാമ്പ് (നീർക്കോലി പാമ്പ്) അതിന്റെ കദനകഥയാണത്. ഹൃദയസ്പർശിയാണ്! ഇത്രയേറെ പ്രകൃതിയോട് ഇണങ്ങി ജീവജാലങ്ങളുടെ ഹൃദയസ്പന്ദനം തിരിച്ചറിയാൻ കഴിയുന്ന കഥ. നാം അതിൽ അലിഞ്ഞു പോയി. എല്ലാം ഈ ഭൂമിയുടെ അവകാശികൾ എന്ന് പറയുമ്പോൾ ഒരു വിങ്ങൽ അനുഭവപ്പെടുത്തുന്ന കഥ എനിക്കേറെ ഇഷ്ടമായി. 2) അടുത്തത് ഒരു ഹിന്ദി കഥ രൂപ് സിംങ് ചന്ദേൽ രചിച്ച "അച്ഛൻറെ ധർമ്മസങ്കടം" ഇതൊരു ആധുനിക കാലത്തിൻറെ ധർമ്മസങ്കടം കൂടിയാണ് കുടുംബ ജീവിത കഥ ! ദില്ലി സാഹിത്യ അക്കാ...