ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ! Mohammad Abbas /
ആത്മഹത്യക്കും ഭ്രാന്തിനുമിടയിൽ! Mohammad Abbas /DC books ₹250 ===================== (വായന : മായ ബാലകൃഷ്ണൻ) മുഹമ്മദ് അബ്ബാസ് എന്ന എഴുത്തുകാരനെ വായിച്ചില്ലായിരുന്നെങ്കിൽ വലിയ നഷ്ടം തന്നെ ആകുമായിരുന്നു! ഞാനാ മനുഷ്യനെ അത്ഭുതത്തോടെ കാണുന്നു. ഏറെ വായനക്കാരെ കേട്ടിട്ടുണ്ട്. എന്നാൽ വായന ഒരു ഉന്മാദമായിത്തീരുന്ന അപൂർവ്വം വ്യക്തിയാണെന്നു തോന്നുന്നു അബ്ബാസ്! കുറച്ചെങ്കിലും ആ ഉന്മാദം കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു. വായന വേദനകളുണക്കുന്ന മരുന്നായിട്ടും വിശപ്പിനെ നിയന്ത്രിക്കുന്ന ഔഷധമായിട്ടു മൊക്കെ പല രൂപത്തിൽ കണ്ടിട്ടുണ്ട്. കുറച്ചൊക്കെ അനുഭവിച്ചിട്ടുമുണ്ട്. എന്നാൽ എന്താണു വായന എന്നും എങ്ങനെ വായിക്കണമെന്നുമൊക്കെ ഈ ബുക്ക് പറഞ്ഞുതന്നു. ഇക്കാലമത്രയും ഞാൻ നടത്തിയിട്ടുള്ള വായനകളൊക്കെ എത്ര ശുഷ്കമെന്ന് തോന്നി. അവിടവിടെ എഴുന്നു നിൽക്കുന്ന ഇലഞരമ്പുകൾ പോലെ ഓർമ്മയിൽ ചില പൊട്ടും പടലും മാത്രം ബാക്കിയുള്ളൂ! തമിഴ് മീഡിയത്തിൽ 8 ആം ക്ലാസ്സുവരെ പഠിച്ച മലയാളം വായിക്കാനും എഴുതാനുമറിയാത്തൊരു പയ്യൻ, ഹോട്ടൽ ശുചീകരണത്തൊഴിലാളിയായ് കേരളത്തിൽ കോഴിക്കോട് എത്തുന്നു. കേവലം ലൈംഗി...