ഡോ. സി രാവുണ്ണി പുസ്തകത്തെക്കുറിച്ച് ...
ഇ ന്ന് May 5 / 2024/ എന്റെ അഞ്ചാമത് പുസ്തകമായ മണ്ണാങ്കട്ടേം കരീലേം എന്ന കവിതാസമാഹാരത്തിന്റെ കവർ പ്രകാശനമായിരുന്നു. രാവുണ്ണി മാഷിന്റെ പ്രകാശന പോസ്റ്റ് പ്രിയപ്പെട്ട മായ ബാലകൃഷ്ണന്റെ മണ്ണാങ്കട്ടേം കരീലയും എന്ന കവിതാ പുസ്തകത്തിൻ്റേ മുഖചിത്ര പ്രകാശനം അങ്ങേയറ്റം ആത്മബന്ധത്തോടും അഭിമാനത്തോടും കൂടി ഞാൻ ഇതിനാൽ നിർവ്വഹിച്ചുകൊള്ളുന്നു. നെടുമ്പാശ്ശേരിയിലെ നായത്തോട് മഹാകവി ശങ്കരക്കുറുപ്പിന്റെ അക്ഷരപിൻഗാമിയായി ജീവിക്കുന്ന മായ തന്റെ എല്ലാ വേദനകളും അതിജീവിക്കുന്നത് എഴുത്തിലൂടെയാണ് .എഴുത്താണ് മായയുടെ ഏകാവലംബം. ഏക പ്രാർത്ഥന. ഏറ്റവും തെളിഞ്ഞ, നന്മയുള്ള, പ്രതീക്ഷാ നിർഭരമായ മനസ്സാണ് മായയ്ക്കുള്ളത്. ചുറ്റുപാടുമുള്ള ഓരോ സംഭവങ്ങളെയും അസാധാരണമായ ഉൾക്കാഴ്ച്ചയോടെ തിരിച്ചറിയുന്നു. തിന്മകളെ തൻ്റെ കുഞ്ഞക്ഷരങ്ങൾ കൊണ്ട് ചെറുക്കുന്നു. തെറ്റുകളെ എതിർക്കുന്നു. കവിതയുടെ ഏറ്റവും ധീരമായ സ്വരമാണ് മായയിലൂടെ നാം കേൾക്കുന്നത്. പുതിയ പുസ്തകവും വിപുലമായി വായിക്കപ്പെടും എന്ന് ഞാൻ പ്രത്യാശിക്കുന്നു. വലിയ ഒരു സുഹൃദ് വലയത്തിന്റെ കേന്ദ്രമാണ് മായ. സമൂഹത്തിന്റെ പല ശ്രേണികളിൽ ഉള്ളവർ മായയുടെ ചങ്ങാതിമാരാണ്. മാ...