ശാന്തി ഉണ്ണികൃഷ്ണന്റെ മായാമയൂരം!
ശാന്തി ഉണ്ണികൃഷ്ണന്റെ മായാമയൂരം! ഏകാന്തതയും ഒറ്റപ്പെടലും കൂടുകൂട്ടുന്ന വാർദ്ധക്യത്തിൽ ഗതകാലസ്മരണകൾ ഓളങ്ങൾ തീർത്ത് മയൂരനൃത്തമാടുന്നു. ആ ഓർമ്മകൾക്ക് ഗ്രാമജീവിതത്തിന്റെ കുളിരും തെളിമയും മഹിമയുമൊക്കെയുണ്ട്. ഓരോ ചെറു നിമിഷങ്ങളേയും കഥകളാക്കാനുള്ള കഴിവുണ്ട് എഴുത്തുകാരിക്ക്. ഭാഷയുടെ ഒഴുക്കും ഒതുക്കവും വായനാസുഖമുള്ളതാക്കുന്നു. നിത്യജീവിതത്തിൽ വീട്ടമ്മയായ സ്ത്രീയുടെ മഹിമ പുരുഷൻ മനസ്സിലാക്കുന്നതും തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു . ഫ്ലാറ്റ് ജീവിതത്തിലെ അപരിചിതത്വം! അത് അവരുടെ മകന്റെ ഓട്ടിസം എന്ന അവസ്ഥയെ മനപ്പൂർവ്വം മറച്ചുവയ്ക്കാനായി സൃഷ്ടിച്ചെടുത്തതാണെന്ന് മനസ്സിലാക്കുന്നു. കേൾക്കാൻ ഒരാളുണ്ടാവുന്നത് ആശ്വാസമാണല്ലേ?. ഓർമ്മകളിൽനിന്നും പൊടിതട്ടിയെടുത്ത സാലിയാന്റി അത്തരമൊരു കഥാപാത്രമാണു. കുഞ്ഞുമക്കളുടെ സ്നേഹത്തണലിൽ കഴിയുമ്പോൾ തന്റെ ജീവിതത്തിൽ വന്നുപോയ മാറ്റങ്ങളെ താലോലിക്കുകയാണു വാർദ്ധക്യത്തിൽ രാമകൃഷ്ണൻ എന്ന കഥാപാത്രം!ആ ഓർമ്മകളിൽ പ്രണയത്തിന്റെ മധുരിമയുണ്ട്. തോട്ടം തൊഴിലാളിയായ സെൽ വി! വിദ്യാഭ്യാസമില്ലാത്തവളാണു, രണ്ട് കുഞ്ഞുമക്കളുടെ അമ്മയായ അവളുടെ ഭർത്താവിന്റെ ചൂഷണ സ്വ...