സദാശിവൻ നായർ വെള്ളപ്പൊക്കത്തിലെ പൂച്ച
കുട്ടിയാവാൻ വീണ്ടും മോഹിപ്പിക്കുന്ന ബാലകഥകൾ! ************************* കവിതയും ആത്മകഥയും ബാലകഥകളും വിരിയുന്ന മായയുടെ നാലാം വിരൽ എന്തത്ഭുതവും ആദരവുമാണ് വായനക്കാരിൽ ഉണ്ടാക്കുന്നതെന്ന് പറയുക വയ്യ! ഈ അതുഭുതാദരങ്ങളോട് കൂടിയാണ് ഇതെഴുതുന്നത്. ബാലകഥകൾ എല്ലാവർക്കും വഴങ്ങുന്ന സാഹിത്യശാഖയല്ല. അതിന് പ്രത്യേക പ്രാവീണ്യം തന്നെ വേണം. ആദ്യമായി ബാലമനസ്സിനെ സസൂക്ഷ്മം നിരീക്ഷിച്ചറിയുകയാണ് വേണ്ടത്. രണ്ടാമത് ബാലമനസ്സിനെ ആകർഷിക്കുന്ന കഥകളെഴുതാനുള്ള വാസനാബലം ആവശ്യമാണ്.ഭാഷയു ആഖ്യാനവും കുട്ടികളുടെ മനസ്സിന് ഉൾക്കൊള്ളാൻ കഴിയുന്നതാക്കണം. ഈ ഗുണങ്ങളൊക്കെ മായയ്ക്ക് ജൻമനാ കിട്ടിയിട്ടുണ്ട്..വെള്ളപ്പൊക്കത്തിലെപൂച്ച എന്ന കഥ വായിക്കുമ്പോൾ തന്നെ വ്യക്തമാവും. വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെടുന്ന രാരിപ്പൂച്ചയുടെയും ബിട്ടു എന്ന പട്ടിയുടെയും ഹൃദയവികാരങ്ങളും അവർ തമ്മിലുള്ള സൗഹൃദവും സ്വാഭാവികത ചോർന്നുപോകാതെ രസകരമായി വർണ്ണിച്ചിരിക്കുന്നു. ശത്രുക്കൾപോലും മിത്രങ്ങൾ ആവുന്ന വെള്ളപ്പൊക്കം എന്ന ഭീകരമായ അവസ്ഥയെ രാരിപ്പൂച്ചയുടെയും ബിട്ടുപ്പട്ടിയുടെയും സുന്ദരി പൂച്ചയുടെയും കഥകൊണ്ടു രസകരമാണ് വികാരോത്തേജകമായും വരച്ചു കാട്ടുന്ന...