സഹയാത്ര... കത്ത്
പെയിൻ &പാലിയേറ്റീവ് രംഗം *********************** നല്ലൊരു പോസ്റ്റ് മായാ.വളരെ പ്രധാനപ്പെട്ട ഒരു വിഷയം.സർക്കാരിന്റെ പോളിസിയുടെ ഭാഗമായി വേണം ഇതിനൊരു തീരുമാനം ഉണ്ടാവാൻ.എനിക്ക് ഒരു നിർദ്ദേശമായി പറയാനുള്ളത് ഇതൊരു ആവശ്യംതന്നെയായി പരാതിയുടെ രൂപത്തിൽ നിയമസഭാകമ്മിറ്റിയെ അഭിസംബോധന ചെയ്തു തരൂ.. അത് സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് ശ്രമിക്കാം. അഡ്രസ്.. ചെയർപേഴ്‌സൺ, സ്ത്രീകളുടെയും ട്രാൻസ്ജെൻഡേഴ്സിൻെറയുംകുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതി, നിയമസഭാസെക്രട്ടറിയേറ്റ്, നിയമസഭാകോംപ്ളക്സ്, വികാസ്ഭവൻ പിഒ, തിരുവനന്തപുരം695033 ❤️❤️❤️❤️❤️❤️ നിസ്സഹായരായ ഭിന്നശേഷി കിടപ്പുരോഗികളെ പരിചരിക്കുന്ന തൊഴിലിന് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ആനുകൂല്യങ്ങളും നൽകുന്നില്ല. സർക്കാരിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽപ്പോലും ഇക്കൂട്ടരെ ഉൾപ്പെടുത്താത്തത് എന്തുകൊണ്ട്?! **************** സ്വന്തം ദിനചര്യകൾക്ക് മറ്റൊരാളെ ആശ്രയിക്കുന്നത് കാരുണ്യവും മനുഷ്യത്വവും അർഹിക്കുന്ന കാര്യമാണ്. എന്നാൽ ഒരു മനുഷ്യൻ എത്രയോ നിസ്സഹായൻ ആവുമ്പോഴാണ് അതിന് തയ്യാറാവുക. ഇന്...