കവിത കവിയോട് ചെയ്യുന്നത് ( ഷീബ എം ജോൺ)
കവിത കവിയോട് ചെയ്യുന്നത് ഷീബ എം ജോൺ പ്രസാധകർ : സ്ഥിതി പബ്ലിക്കേഷൻസ് ================ വരികളിലെ സുഭഗതയും ലാളിത്യവും ആസ്വദിച്ച് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക്, ഈ പുസ്തകത്തിലെ 53 കവിതകളിലൂടെ ഒരു മടുപ്പുമില്ലാതെ നമ്മൾ അനുയാത്ര നടത്തിക്കൊണ്ടിരിക്കും! ഒഴുക്കും ഒതുക്കവുമുള്ള കവിതകൾ. ജീവിതവും ഏകാന്തതയും പ്രണയവും , കൂട്ടും , പ്രതിസന്ധികളും, കല്ലും മുള്ളും വെയിലും മഞ്ഞും പ്രകൃതിയും പെരുമഴപ്പെയ്ത്തായി ഓർമ്മകൾക്ക് താളം മുറുക്കുന്നു. നിദ്രയെ കാടുകേറ്റാനായ് , ഉറക്കെപ്പാടുന്ന തീവിഴുങ്ങിപ്പക്ഷി, പുതുമണ്ണിന്റെ നാണം നോക്കി, വാക്കിന്നഗാധ സമുദ്രങ്ങൾ, എന്നിങ്ങനെയെന്നെ ചുറ്റിപ്പിടിച്ച വാക്കുകളാകുമ്പോൾ "നല്ല പാതി" എന്ന കവിതയിൽ പരസ്പരപൂരകമായ ജീവിതത്തെ തുന്നിപ്പിടിപ്പിക്കുന്ന വരികൾ ഹൃദ്യവും ആർദ്രവുമായിരിക്കുന്നു! കിനാത്തുമ്പിക്കുടുപ്പു തുന്നിയോർ, തമ്മിൽപ്പകരുന്നയിത്തിരി വെട്ടത്തിൽ ഒത്തിരിദൂരം നടന്നു തളർന്നവർ എന്നിങ്ങനെ പോകുന്നു ആ കവിത! തളിർനെറ്റിയിലെ അമ്മയുടെ ചുംബനം , അച്ഛൻ നൽകും മണിമുത്തുകളും തെരുവിന്റെ ബാല്യങ്ങൾ നേടാത്ത നോവ് ഇല്ലായ്മയും നിറഞ്ഞുതുളുമ്പലും ഇടനെഞ്ചിലെ പൊള്ളിപ്പടരലാവുന്നതും ചുംബന...