ാലാം വിരലിനു പിന്നിൽ
നാലാംവിരലിനു പിന്നിൽ..... ========== അമേരിക്കയിലെ വിശ്വോത്തര യൂണിവേഴ്സിറ്റിയുടെ പ്രധാനകവാടത്തിൽ എഴുതിവച്ചിരിക്കുന്ന വാചകമുണ്ട് " I know I am something. Because God Doesn't Create wastage" എന്റെ നാലാംവിരലിനെക്കുറിച്ചറിയുമ്പോൾ നിങ്ങൾക്കും തോന്നും അതു തീർത്തും സത്യമാണെന്ന്! "God Doesn't Create wastage" എന്റെ നാലാംവിരൽ എന്നുകേൾക്കുമ്പോൾ പലരും വിചാരിച്ചിരിക്കുന്നത് ചലിപ്പിക്കാൻകഴിയുന്ന ഒരേ ഒരു വിരൽ! അതാണ് ഈ നാലാം വിരൽ എന്നാണ്. എന്നാൽ എന്റെ നാലാംവിരൽ തീരെ ചലിപ്പിക്കാനാവാത്ത ഒരു വിരൽ ആണ്. അതെനിക്ക് ഒരുപകരണംപോലെ ടാബിലും ലാപ്പ് ടോപ്പിലും, അല്പസ്വല്പം ചലിപ്പിക്കാൻ കഴിയുന്ന എന്റെഇടതുകൈ മുട്ടുള്ളതുകൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്. ചലിപ്പിക്കാനാവാത്ത റിസ്റ്റ്ഉം കൂടിപ്പിപ്പിടിച്ചിരിക്കുന്ന വിരലുകളും! ആ വിരലുകളിൽ ഒന്നായ നാലാംവിരൽത്തുമ്പിന്റെ ചെരിഞ്ഞ ഒരുവശം ചെറുവിരലിന്റെ തടസ്സമില്ലാതെ ടാബിലും ലാപ്പ്‌ടോപ്പിലും ടച്ച് ചെയ്യാൻ കഴിയുന്ന വിധത്തിൽ ഉണ്ടായത് ഭാഗ്യമാണ്. ഒരു കമ്പോ വടിയോ കൊണ്ട് തൊടാൻ കഴിയുന്നപോലെ അതൊരു ഉപകരണം ...