Posts

Showing posts from May, 2021

ഓളപ്പരപ്പിലെ മിന്നുന്ന പരൽമീനുകൾ.

Image
 ഓളപ്പരപ്പിലെ മിന്നുന്ന പരൽമീനുകൾ. =================== ശ്രീമതി ചിത്ര മാധവന്റെ 51 കവിതകളുടെ സമാഹാരമാണ് "ഓളപ്പരപ്പിലെ മിന്നുന്ന പരൽമീനുകൾ."  പ്രസാധകർ:- ഹരിതകേരളം പബ്ലിക്കേഷൻസ് , തിരുവനന്തപുരം, വില 120 രൂപ   പ്രണയവും പ്രകൃതിയും തമ്മിലുള്ള പരസ്പരലയനം ഇഴപിരി ച്ചെടുക്കാൻ പറ്റാത്ത സമന്വയം ഈ കവിതകളുടെ നിറഞ്ഞു നിൽക്കുന്ന ഭാവമാണ്.   ആർദ്രതയും അഴലും നിലാവും വാക്കുകളിൽ അഗ്നിയുടെ കനലാട്ടവും വാരിനിറയ്ക്കുന്ന കവിതകൾ.  പ്രണയവും ഏകാന്തതതയും ഒറ്റപ്പെടലിന്റെ തീവ്രവേദനകളും ഇഷ്ടപ്പെടുമ്പോഴും ചുറ്റുപാടും സമൂഹത്തിലും പരിസ്ഥിതിയിലും നടക്കുന്ന ചൂഷണങ്ങളും, സ്ത്രീഹൃദയങ്ങളുടെ ആഴങ്ങളിലേക്കും നാടിന്റെ സംസ്‌കൃതി യിലേക്കും ബാല്യത്തിന്റെ ഓർമ്മകളിലും നിറഞ്ഞുകവിയുന്ന കവി മനോഹര പദങ്ങളാലും പദസമ്പത്തുകൊണ്ടുംചൊൽക്കവിതയുടെ ചാരുത മുഴുവനും കുടഞ്ഞിടുന്നു.  പരസ്പരം മുട്ടിയുരുമ്മി ശാന്തമായ ഓളപ്പരപ്പിനെ ഇളക്കിക്കളിച്ചു കൊണ്ടു നീന്തിത്തുടിക്കുന്ന പ്രണയജോടികളെപ്പോലെ തിളങ്ങുന്ന പരൽമീനുകളുടെ ലാവണ്യവും സൗന്ദര്യാത്മകവുമായ കാഴ്ച സന്തോഷം പകരുന്നതാണ്.  " നെഞ്ചോരം ഒഴുകിയെത്തുന്ന/ പ്രണയനദികളെ ആഴത്ത...