ഓർമ്മകളിൽ ...സ്‌കൂൾ
1987 ഏപ്രിൽ 1 ന് തിരിച്ചിറങ്ങിയ സ്‌കൂൾ മുറ്റത്തേക്ക് 34 വർഷത്തിനു ശേഷം തിരിച്ചു ചെല്ലുന്നത് കോവിഡ് വാക്സിൻ എടുക്കാനായിരുന്നു. അങ്കമാലി ഹോളി ഫാമിലിയുടെ ആ പഴയ മുറ്റത്ത്! പഴയകാലത്തിന്റെ അടയാളങ്ങൾ എന്തെങ്കിലും കാണാൻ കിട്ടിയിരുന്നെങ്കിൽ എന്നുമാത്രമായിരുന്നു നിറഞ്ഞ ആകാംക്ഷയും പ്രാർത്ഥനയും! അന്നത്തെ കെട്ടിടങ്ങൾ വകഭേദം വന്നെങ്കിലും വാഹനത്തിലിരുന്ന എന്റെ കണ്ണുകൾ ചുറ്റും ഏതെങ്കിലും ഒരു വൃക്ഷമോ പച്ചയുടെ തലപ്പൊ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പരതി നടന്നു. വാഹന സൗകര്യാർത്ഥം പിൻ ഗേറ്റിലൂടെ കടന്നുചെല്ലുമ്പോൾ ചെറിയ നിരാശ തോന്നി. എന്നെ കാത്തിരിക്കുന്നവർ മുഴുവൻ മുന്നിലെ മുറ്റത്ത് ആയിരിക്കുമല്ലോ! കുരുന്നിലകളോടെ പച്ചച്ചു പടർന്ന് തലയാട്ടി സംരക്ഷണ വേലിക്കകത്തു നിന്നിരുന്ന വാകച്ചെടികൾ! പക്ഷേ അധികം ആരുടെയും ശ്രദ്ധ പിടിച്ചുപറ്റാത്ത പിന്നിലെ ഈ ഗ്രൗണ്ടിൽ എന്താണ് ഉള്ളത്!?! തികച്ചും നിരാശ തോന്നി നിക്കുമ്പോൾ അതാ മുന്നിൽ മൂത്തു പടർന്നു ആകാശത്തോളം പന്തലിച്ച്!ഒരു മരമുത്തശ്ശൻ!!!😍😘 എത്ര പെട്ടെന്നാണ് അവ എന്റെ കണ്ണുകളെ തേടി വന്നത്. പ്രായം അതിനെ പൊതിഞ്ഞു പിടിച്ചിരുന്നു. എന്നിട്ടു...