തന്മയം, പ്രിയ എ എസ്
തന്മയം. പ്രിയ എ എസ് ================(ഓർമ്മകൾ) പ്രസാധകർ മാതൃഭൂമി ബുക്സ് തന്മയം. തന്മയപ്പെടുക. താദാത്മ്യപ്പെടുക. ഒരു ജീവിതത്തിൽത്തന്നെ എത്രയവസ്ഥകളെ എത്രതരം ജീവിതത്തെ നേരിടേണ്ടിവരും. എത്രപേരെ കാണുന്നു, കേൾക്കുന്നു, ഉൾക്കൊള്ളുന്നു, ഇവയെല്ലാംചേർന്ന് പ്രിയം, ദീപ്തം, ആനന്ദം, ശിവം! 4 ഭാഗങ്ങളാണ് ഈ പുസ്തകം. എ എസ് ന്റെ ആ 'മറ്റേ മകൾ'ക്കും നേർത്തും നീണ്ടും കോറിയിട്ട വരകൾപോലൊരു ഭാഷയുടെ ചമയം ഉണ്ട്. വാക്കുകളിൽ വിസ്മയം നിറയ്ക്കാൻ, ഭാഷയ്ക്ക് പുതിയൊരു ഭാഷ്യം! അതാണ് പ്രിയ എ എസ് എന്ന എഴുത്തുകാരിയെ വേറിട്ടതാക്കുന്നത്. ഒരു വാക്കിൽ, വരികളിൽ ഒളിപ്പിക്കുന്ന രസഭംഗികൾ, കുറിക്കൂട്ടുകൾ, വാക്കിന്റെയാഴം. "പ്രിയയെ കണ്ടാൽ പേനയുടെ ഛായയുണ്ടെ"ന്ന് ഭരത് ഗോപിയെക്കൊണ്ട് പറയിപ്പിച്ചതും ആ വായനയുടെ സ്വാധീനമാകാം. ഒരു എഴുത്തുകാരിയുടെ സൗഹൃദങ്ങളും, ബന്ധങ്ങളും, ഹൃദയ വിചാരങ്ങളും പങ്കുവച്ച് വായനയുടെ തുള്ളിത്തുളുമ്പൽ! ഭരത് ഗോപി, ദേവി എന്നപേരിൽ ഒളിച്ചിരുന്ന എഴുത്തുകാരി സുജാത മിസ്സ്, ഈയിടെ നട്ടുച്ചയ്ക്ക് നടക്കുമ്പോഴും എനിക്ക് പൊള്ളാറില്ലെന്ന് പറഞ്ഞു ചേർത്തുപിടിച്ച സുജാത മിസ...