Posts

Showing posts from June, 2020

വസന്തൻ സർ ,ആദരണിക

Image
പ്രൊഫ.ഡോക്ടർ S K വസന്തൻ (ആദരണിക) "സത്യം ശിവം സുന്ദരം" എന്ന ബുക്ക് ആണ് പരിചയപ്പെടുത്തുന്നത്. ഇതൊരു ആദരണികയാണ് എങ്കിലും വസന്തൻ സർ ന്റെ സർഗ്ഗാത്മകജീവിതവും പഠന ഗവേഷണ മേഖലയും സ്പർശിക്കുന്ന ഒന്നാണ്.  മലയാള പഠനഗവേഷണ കേന്ദ്രവും എസ് കെ വസന്തൻ സമാദരണ സമിതിയും ചേർന്ന് തയ്യാറാക്കിയതാണ് ഈ പുസ്തകം. ദീർഘകാലം കാലടി ശ്രീശങ്കരാ കോളേജ് മലയാളവിഭാഗം അദ്ധ്യാപകനായിരുന്ന വസന്തൻ സർ, നോവലിസ്റ്റ് , ചെറുകഥാകൃത്ത്‌ , എന്നതു കൂടാതെ പ്രഭാഷകൻ, സാഹിത്യനിരൂപ കൻ, വൈജ്ഞാനിക സാഹിത്യമേഖലയിലും വിലപ്പെട്ട ഗ്രന്ഥങ്ങൾ രചിച്ച് മലയാളഭാഷയെ സമ്പന്നമാക്കിയ ആദരണീയ വ്യക്തിത്വത്തിനുടമയാണ്.  സാറിന്റെ (അശീതി) 80 പതാം പിറന്നാളിനോട് അനുബന്ധിച്ച് ഏറ്റവും അടുത്ത ശിഷ്യരും സുഹൃത്തുക്കളും എഴുത്തുകാരും ബന്ധുക്കളും അദ്ദേഹവുമായുള്ള സ്നേഹോഷ്മളവും ഹൃദയ നിർഭരവുമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഈ പുസ്തകത്തിൽ. കൂടാതെ അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെ ആഴത്തിൽ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഈ പുസ്തകം സാറിന്റെ കൈയൊപ്പോടെ എനിക്കേറ്റു വാങ്ങാൻ ഭാഗ്യം ഉണ്ടായി. സർ ന്റെ ശിഷ്യനും, എന്റെ നാട്ടുകാരനും അങ്കമാലി മുൻസിപ്പൽ ലൈബ്രേറിയ നുമായ സേതു...