Posts

Showing posts from December, 2022

ഭിന്നശേഷി ദിനാചരണം നായത്തോട് സ്‌കൂൾ 2022

Image
 

മായാസീത

 ആരാണ് ഈ മായാസീത!  ഒരുപാട് അർത്ഥതലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ട് ഈ മായാസീത.! ജീവാത്മാ, പരമാത്മാ ബോധംപോലെ,  സത്യവും മിഥ്യയും ചേർന്ന മായ പോലെ എല്ലാം എന്നോ!!? അറിവുള്ളവർ എഴുതൂ... =============== ആരാണ് മായാസീത! അതിനു പിന്നിലെ രഹസ്യം എന്താണ്.? ഇവിടെയാണ് വാല്മീകിയുടെ എഴുത്തിന്റെ തന്ത്രം. ആരാണ് ശ്രീരാമൻ? എന്നുകൂടി അറിയണം. ഭഗവാന്റെ അവതാരമാണ് ശ്രീരാമൻ. ഒരേസമയം  മനുഷ്യനായും ഭഗവാനായും  ജനമനസ്സുകളിൽ പ്രതിഷ്ഠിക്കപ്പെടുക എന്നതാണ്. ആ മനുഷ്യൻ പ്രജാതത്പരനായ രാജാവ് കൂടിയാവുമ്പോൾ അവിടെ രാജധർമ്മത്തിനും പ്രജാക്ഷേമത്തിനും ഭംഗം വരുത്താത്ത വ്യക്തിയാക്കി തീർക്കുകയും വേണം.  മനുഷ്യനായ ശ്രീരാമനിൽ സാധാരണ പുരുഷന്മാരിൽ ഉണ്ടായേക്കാവുന്ന എല്ലാ വ്യക്തിസ്വഭാവ സവിശേഷതകളും വാർത്തെടുക്കാനും ശ്രമിക്കുന്നു.  ഇവിടെയാണ് മായാസീതയുടെ പ്രസക്തിയും! ശ്രീരാമൻ ഭഗവാനാകുമ്പോൾ സീത   ശ്രീരാമപത്നിയും ലക്ഷ്മീദേവിയുമാണ്.    രാമൻ, മാരീചനു പിറകെ പോകുമ്പോൾ സീതയെ മായാസീതയാക്കി മാറ്റി. അഗ്നിദേവനി കുടിയിരുത്തി.  യഥാർത്ഥ സീത എന്ന ലക്ഷ്മീദേവിയ്ക്ക്, എല്ലാം അറിയുന്ന ദേവി ഈ കഥയിൽ കഥാപാത്ര...